രണ്ടു രീതിയില്‍ ചരിത്രമുണ്ട്. 1) ഐതിഹ്യം 2) തോറ്റം പാട്ട്
ഐതിഹ്യം
പെരിഞ്ചെല്ലൂര്‍ (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തില്‍ വച്ച് നടന്ന വാദപ്രതിവാദത്തില്‍ പ്രഗല്ഭരെ തോല്‍പ്പിച്ചു. രസങ്ങളില്‍ വെച്ച് കാമരസവും, വേദനകളില്‍ പ്രസവവേദനയുമാണ് അനുഭവങ്ങളില്‍ മികച്ചതെന്നു സമര്‍ത്ഥിച്ച അവള്‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരികി പ്രാര്‍ത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സ്വയം അഗ്നികുണ്ട്മൊരുക്കി ആത്മത്യാഗം ചെയ്യാന്‍ തീരുമാനിച്ചു. എണ്ണയുമായി ആ വഴി പോയ മുച്ചിലോടനോട് (വാണിയ സമുദായത്തില്‍ പെട്ടയാള്‍) തീയിലേക്ക് എണ്ണ ഒഴിക്കുവാന്‍ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകള്‍ കേട്ട് അമ്പരന്ന മുച്ചിലോടന് എണ്ണ മുഴുവന്‍ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടില്‍ വന്ന മുച്ചിലോടന് കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താല്‍ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളില്‍ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.തോറ്റം പാട്ട്
തോറ്റം പാട്ട് മാത്രം തെളിവാക്കുകയാണെങ്കില്‍ ദൈവം ബ്രാഹ്മണ കന്യകയാണെന്ന് ഉറപ്പിക്കാനാവില്ല. ഐതിഹ്യത്തില്‍ മാത്രമാണ് ബ്രാഹ്മാണകന്യകയിടെ കഥപറയുന്നത്.വാണിയ സമുദായം
വാണിയസമുദായക്കാര്‍ തങ്ങളുടെ കുലദേവതയായി ആരാധിക്കുന്നത് മുച്ചിലോട്ട് ഭഗവതിയെയാണ്. ഉത്തരകേരളത്തിലെ വാണിയസമുദായം ഒന്‍പതില്ലക്കാരാണ്> തെയ്യം ഇവരെ "ഒമ്പതില്ലേ"? എന്നാണ് അഭിസംബോധന ചെയ്യുന്നത്. ഈ ഒമ്പതില്ലക്കാര്‍ക്ക് പതിനാല് കഴകവും (പെരുംകാവു സ്ഥാനം) പതിനെട്ടു സ്ഥാനവും (ദേശത്തിലെ കാവ്) ഉണ്ട്. ഒമ്പതില്ലക്കാരില്‍ തച്ചോറന്‍ രണ്ടിടത്തും നരൂര്, പള്ളിക്കര മുമ്മൂന്ന് കഴകങ്ങളിലും വ്യാപിച്ചിരിക്കുന്നു.മുച്ചിലോട്ട് കാവുകള്‍
കാസര്‍ഗോഡ് മുതല്‍ പാനൂര്‍ വരെ 18 പ്രധാന മുച്ചിലോട്ടുകാവുകള്‍ ഉണ്ട്. “ആദി മുച്ചിലോട്ട്” എന്ന നിലയില്‍ ഏറ്റവും പ്രധാന്യം കരിവെള്ളൂര്‍ മുച്ചിലോട്ടിനാണ്. മുച്ചിലോട്ടുകാവുകളിലെ കളിയാട്ട സമയത്ത് അന്നദാനത്തിന് വളരെ പ്രാധാന്യമുണ്ട്.മുച്ചിലോട്ട് ഭഗവതിയൂടെ പ്രാചീന സങ്കേതങ്ങളഅയി തെയ്യം മുന്‍പു സ്ഥനവാചാലില്‍ അനുസ്മരിക്കുന്ന ഏഴ് കാവുകള്‍:-
- കരിവെള്ളൂര്‍ - ഉത്ഭവസ്ഥാനം
- കരിപ്പൊടി - കാഞ്ഞങ്ങാട്
- കോറോം -പയ്യന്നൂര്‍
- കൊട്ടില - പഴയങ്ങഅടി
- കവിണിശ്ശേരി - ചെറുകുന്ന്
- വളപട്ടണം - പുതിയതെരു
- നമ്പ്രം - നണിയൂര്‍ (മയ്യില്‍)
മറ്റു മുച്ചിലോട്ട് കാവുകള്‍
- അതിയടം മുച്ചിലോട്ടു കാവ്
- പഴയിടത്ത് മുച്ചിലോട്ടു ഭഗവതി ക്ഷേത്രം(പാതിരയാട് , കണ്ണൂര്‍)
- വെളുത്തകുന്നത്ത് മുച്ചിലോട്ടു ഭഗവതി ക്ഷേത്രം(മക്രേരി , കണ്ണൂര്‍)